ഹോങ്കോങ് തീപിടിത്തം: മരണസംഖ്യ 44 ആയി, ഇനിയും ഉയരാൻ സാധ്യത; കാണാതായത് 279 പേരെ
ഹോങ്കോങ്: വടക്കൻ തായ്പേയില്‍ ബഹുനില പാർപ്പിട സമുച്ചയങ്ങളിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ 44 ആയി ഉയർന്നു. 279 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് ജോണ്‍ ലീ അറിയിച്ചു. മരിച്ചവരില്‍ ഒരു അഗ്നിശമന സേനാംഗവും ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇപ്പോഴും കെട്ടിടങ്ങളില്‍ നിന്ന് പുക ഉയരുന്നുണ്ട്. ആദ്യം 28 പേരെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇതില്‍ ഒൻപത് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരുന്നവർ പിന്നീട് മരണപ്പെട്ടു. രണ്ട് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഗുരുതരമായി പൊള്ളലേറ്റ…

