97 കാരിയുടെ വീട് കത്തിനശിച്ചു; അപകടത്തിൻ ആളപായമില്ല
ആലപ്പുഴ: വരുമാനത്തിലും ആരോഗ്യത്തിലും അതി ദരിദ്ര പട്ടികയിലുള്ള 97 കാരിയുടെ ആകെയുണ്ടായിരുന്ന സമ്പാദ്യമായ വീട് കത്തി നശിച്ചു. മാവേലിക്കര താമരക്കുളം ഗ്രാമപഞ്ചായത്തിലെ വേടരപ്ലാവ് തറയിൽ ജാനകിയുടെ വീടാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തിൽ ആളപായമില്ല. അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. കല്ല് കെട്ടി ഓട് മേഞ്ഞിരുന്ന രണ്ട് മുറികളുള്ള വീടിൻ്റെ അടുക്കളമുറിയും സാധന സാമഗ്രികളും പൂർണ്ണമായും കത്തി നശിച്ചു. ജാനകിയും മകൾ പത്മിനിയുമായിരുന്നു ഇവിടെ താമസം. സംഭവ സമയം ജാനകി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗ്രാമ…

