വീട്ടില്‍ ആളില്ലാത്ത സമയത്ത് വീട് ജപ്തി ചെയ്തു, സാധനങ്ങള്‍ പുറത്തുവച്ചു; ആദിവാസി കുടുംബത്തോട് ഫിനാന്‍സ് സ്ഥാപനത്തിന്റെ ക്രൂരത
കാസര്‍ഗോഡ് ആദിവാസി കുടുംബത്തോട് ഫിനാന്‍സ് സ്ഥാപനത്തിന്റെ ക്രൂരത. കുടുംബം സ്ഥലത്തില്ലാത്ത സമയത്ത് വീട് ജപ്തി ചെയ്തുവെന്നാണ് പരാതി. കാസര്‍ഗോഡ് മുള്ളംകോട് സ്വദേശി രഘുവിന്റെ വീടാണ് ജപ്തി ചെയ്തത്. ആരെയും വീടുകളില്‍ നിന്ന് കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിനെയെല്ലാം കാറ്റില്‍പ്പറത്തിയാണ് ഫിനാന്‍സ് സ്ഥാപനത്തിന്റെ നടപടി. ടാപ്പിങ് ജോലി ചെയ്യുന്ന നിര്‍ധന കുടുംബത്തിന്റെ സാധന സാമഗ്രികള്‍ പുറത്തിട്ട ശേഷമാണ് വീട് ജപ്തി ചെയ്തതായി നോട്ടീസ് പതിച്ചത്. പാചകത്തിനുള്ള സാധനങ്ങളും വസ്ത്രങ്ങളും പുറത്തെടുത്ത് വച്ചിട്ടുണ്ട്. മഹീന്ദ്ര റൂറല്‍ ഹൗസിങ് ഫിനാന്‍സ്…

