ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് ഇനി പുതിയ വെബ് പോര്‍ട്ടല്‍
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ വെബ് പോര്‍ട്ടല്‍ സജ്ജമാക്കി. ഇതുവരെ ഉപയോഗത്തിലുണ്ടായിരുന്ന www.dhsekerala.gov.in എന്ന വെബ്‌സൈറ്റ് സാങ്കേതികമായി കാലഹരണപ്പെട്ടതായതിനെ തുടര്‍ന്നാണ് കൂടുതല്‍ ആധുനികവും ഉപഭോക്തൃ സൗഹൃദവുമായ പുതിയ സംവിധാനം ഒരുക്കിയത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍ഐസി) സഹകരണത്തോടെയാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി പുതിയ വെബ്‌സൈറ്റ് വികസിപ്പിച്ചത്. www.hseportal.kerala.gov.in എന്നതാണ് പുതുക്കിയ ഔദ്യോഗിക വെബ്‌സൈറ്റിന്റെ വിലാസം. പുതിയ പോര്‍ട്ടലിലൂടെ ഹയര്‍ സെക്കന്‍ഡറി വിഭാഗവുമായി ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേഷന്‍, പരീക്ഷ, ധനകാര്യം, അക്കാദമിക് മേഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട…

