
കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട
മെൻസ് ഹോസ്റ്റലിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവാണ് പിടകൂടിയത്. സംഭവത്തിൽ മൂന്ന് വിദ്യാർഥികൾ അറസ്റ്റിലായിട്ടുണ്ട്. ഹരിപ്പാട് സ്വദേശി ആദിത്യൻ, കരുനാഗപ്പള്ളി സ്വദേശി അഭിരാജ് എന്നിവരാണ് പിടിയിലായത്. എഴ് മണിക്കൂറാണ് ഹോസ്റ്റലിൽ പൊലീസ് പരിശോധന നടന്നത്. ഇന്നലെ രാത്രി 9 മണിക്ക് തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ നാല് മണിക്കാണ് അവസാനിച്ചത്. കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി മാറ്റുന്നതിനിടെയാണ് വിദ്യാർഥികൾ പിടിയിലാകുന്നത്.