ഫൈനലില്‍ ആവേശം അതിരുകടന്നു; ഹര്‍ഷ്ദീപിന് വന്‍ തുക പിഴയിട്ട് ഐസിസി
ദുബായ്: ട്വന്റി-20 ലോകകപ്പ് ഫൈനലിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ്ങിന് ഐസിസി പിഴ ശിക്ഷ വിധിച്ചു. മാച്ച് ഫീസിന്റെ 15 ശതമാനം പിഴയായി അടക്കണം. പിഴയ്ക്കു പുറമെ ഒരു ഡീമെറിറ്റ് പോയിന്റും താരത്തിന് മേല്‍ ചുമത്തിയാതായി ഐസിസി അറിയിച്ചു. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ 1 ലംഘനമായ ആര്‍ട്ടിക്കിള്‍ 2.9 പ്രകാരമാണ് നടപടി. അന്താരാഷ്ട്ര മത്സരത്തിനിടെ ഒരു കളിക്കാരന് നേരെയോ അല്ലെങ്കില്‍ താരത്തിന് സമീപത്തേക്കോ അപകടകരമായ രീതിയില്‍ പന്തോ അല്ലെങ്കില്‍ ക്രിക്കറ്റ് ഉപകരണങ്ങളോ എറിയുന്നത്…

