Headlines

വിവാഹം നടക്കാൻ മന്ത്രവാദ ചികിത്സ; 19 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മന്ത്രവാദിക്ക് 16 വർഷം തടവും പിഴയും

മലപ്പുറം: പെട്ടെന്ന് വിവാഹം നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് അതിവേഗ പോക്‌സോ സ്‌പെഷൽ കോടതി ശിക്ഷ വിധിച്ചു. 56 കാരനായ അബ്ദുൽ ഖാദറിനെ ജഡ്ജി കെ പി ജോയ് ആണ് ശിക്ഷിച്ചത്. 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ടു മാസവും അധികതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പെട്ടെന്ന് വിവാഹം…

Read More

ബസിൽ പ്ലസ്ടു വിദ്യാർഥിനിയോട് കണ്ടക്ടറുടെ ലൈംഗികാതിക്രമം; നാലുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: ബസിൽ പ്ലസ്ടു വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ബസ് കണ്ടക്ടർക്ക് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. പ്രതിയായ സന്തോഷ്‌കുമാറി(43)നെ തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ.രേഖയാണ് ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. 2022 ഡിസംബർ എട്ടിന് രാവിലെ കുട്ടി വീട്ടിൽനിന്ന് ബസ്സിൽ കയറി സ്കൂളിൽ പോകവെ ആണ് കേസിനാസ്പദമായ സംഭവം. ബസ്സിൽ കയറിയത് മുതൽ കുട്ടിയെ പ്രതി ശല്യപ്പെടുത്തിയിരുന്നു. സ്കൂളിലെ…

Read More

16 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; മന്ത്രവാദിക്ക് 52 വർഷം തടവും 3.25 ലക്ഷം പിഴയും

തളിപ്പറമ്പ്: ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പതിനാറുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ മന്ത്രവാദിക്ക് 52 വർഷം തടവും 3.25 ലക്ഷം രൂപ പിഴയും. തളിപ്പറമ്പ് ബദ്‌രിയ നഗറിൽ താമസിക്കുന്ന ഞാറ്റുവയൽ തുന്തകാച്ചി മീത്തലെ പുരയിൽ ടി.എം.പി. ഇബ്രാഹി (54) മിനെയാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2020 സെപ്റ്റംബർ 9നാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെയും ബന്ധുവിന്റെയും കാൽവേദന ചികിത്സിക്കാൻ ആണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഇവരുടെ ശരീരത്തിൽ ജിന്ന്…

Read More

പ്രായപൂർത്തിയാവാത്ത കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 5 വർഷം തടവും പിഴയും

കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത കുട്ടിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 5 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. എടക്കര സ്വദേശി സുകുമാരനെയാണ് കോടതി ശിക്ഷിച്ചത്. മൂവായിരം രൂപ പിഴ അടക്കണമെന്നും നിലമ്പുർ ഫാസ്റ്റ് ട്രാക്ക് കോടതി ഉത്തരവിട്ടു. 2020ലാണ് 4 വയസുകാരിയെ പീഡിപ്പിച്ചതിന് എടക്കര പോലീസ് സുകുമാരനെതിരെ രജിസ്റ്റർ ചെയ്തത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial