മാസ്മരിക ഇന്നിങ്‌സുമായി സഞ്ജു ; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍, ടി20യിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരെ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. സഞ്ജു സാംസണിന്റെ സെഞ്ച്വറി പ്രകടനത്തിന്റെ മികവില്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 297 റണ്‍സ് സ്‌കോര്‍ ചെയ്തു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം ശരിവെക്കും വിധമായിരുന്നു ബാറ്റര്‍മാരുടെ പ്രകടനം. ഓപ്പണറായി ഇറങ്ങിയ സഞ്ജു മികച്ച തുടക്കമാണ് നല്‍കിയത്. ബംഗ്ലാദേശ് ബൗളിങ് നിരയെ തലങ്ങനെയും വിലങ്ങനെയും ബൗണ്ടറി കടത്തി സഞ്ജു. 40 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സഞ്ജു. 47 പന്തില്‍ 111…

