
അതിർത്തി കടന്ന് നുഴഞ്ഞുകയറിയ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലിൽ ഏഴ് വയസുകാരിക്ക് പരിക്കേറ്റു
കാശ്മീർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ അതിർത്തി കടന്ന് നുഴഞ്ഞുകയറിയ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. ഇരുവിഭാഗവും തമ്മിൽ അരമണിക്കൂറിലധികം തീവ്രമായ വെടിവയ്പ്പ് ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കത്വയിലെ നഴ്സറിയിൽ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. തിരച്ചിലിനിടെ ഭീകരരുടെ വെടിവെയ്പില്‍ ഏഴ് വയസ്സുള്ള പെണ്‍കുട്ടിക്ക് പരിക്കേറ്റു. തിരച്ചിലിനെത്തിയ പൊലീസ് സംഘത്തിന് നേരെയും ഭീകരര്‍ വെടിയുതിര്‍ത്തു. പാകിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയുള്ള സന്യാൽ ഗ്രാമത്തിലെ നഴ്സറിക്കുള്ളിൽ സ്ഥിതി…