Headlines

ജഡേജയുടെ പോരാട്ടം വിഫലമായി;ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതി തോറ്റു

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതി വീണു. 193 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ പോരാട്ടം 170 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ടിന് 22 റണ്‍സ് വിജയം. 181 പന്തുകള്‍ നേരിട്ട് 61 റണ്‍സുമായി പുറത്താകാതെ ഒരറ്റത്തു നിന്ന രവീന്ദ്ര ജഡേജയുടെ പോരാട്ടം വിഫലമായി. ഷൊയ്ബ് ബഷീറിന്റെ ഏറ് പ്രതിരോധിച്ച് സിറാജ് ക്രീസില്‍ തട്ടിയിട്ട പന്ത് ഉരുണ്ടു കയറി ബെയ്ല്‍ ഇളകി വീണതോടെയാണ് ഇന്ത്യയുടെ ചെറുത്തു നില്‍പ്പ് അവസാനിച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1നു…

Read More

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്ന് മുതൽ; ബുംമ്ര ടീമിൽ മടങ്ങിയെത്തും

       ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ഇന്ന് ലോഡ്സിൽ തുടക്കമാവും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചു. ഇതോടെ പരമ്പരയിൽ മുന്നിലെത്താൻ ഇന്ന് തുടങ്ങുന്ന മത്സരത്തിൽ വിജയിക്കാനാണ് ഇരുടീമുകളുടെയും ശ്രമം. ലോഡ്സിൽ മൂന്നാം ടെസ്റ്റിന് ഇറങ്ങുമ്പോൾ ഇരുടീമിലും മാറ്റങ്ങൾ ഉറപ്പാണ്. എഡ്ജ്ബാസ്റ്റണിൽ വിശ്രമം അനുവദിച്ച ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്ര ടീമിലേക്ക് മടങ്ങിയെത്തും. ലോഡ്സിൽ ബുംമ്ര ഇന്ത്യൻ നിരയിൽ തിരിച്ചെത്തുമെന്ന് രണ്ടാം ടെസ്റ്റിനുശേഷം ടീം ക്യാപ്റ്റൻ…

Read More

സ്മൃതി മന്ദാനക്ക് ആദ്യ ടി 20 സെഞ്ച്വറി; ഇംഗ്ലണ്ടിനെതിരെ  ഇന്ത്യക്ക് വമ്പൻ ജയം

ഇംഗ്ലണ്ടിനെതിരായ ടി ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും വിജയം. ആദ്യ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ട് പതറി വീഴുകയായിരുന്നു.മത്സരത്തിൽ മൂന്ന് സിക്‌സറും 15 ഫോറുകളും അടക്കം താരം 62 പന്തിൽ 112 റൺസ് നേടി. മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റെക്കോർഡും സ്വന്തമാക്കി. ഷഫാലി വര്‍മ്മ 20 റൺസും ഹര്‍ലീന്‍ ഡിയോള്‍ 43 റൺസും നേടി പുറത്തായി. 20 ഓവറിൽ…

Read More

ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് ജയം

ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയം. ആവേശകരമായ അന്ത്യത്തിനൊടുവിൽ അഞ്ചുവിക്കറ്റിനാണ് ആതിഥേയരുടെ ജയം. അതിവേഗം സ്കോർ ചലിപ്പിച്ചായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 21 റൺസുമായി അഞ്ചാം ദിനം ബാറ്റിങ് ആരംഭിക്കുമ്പോൾ വിജയത്തിന് വേണ്ടത് 350 റൺസായിരുന്നു. ആകെ 82 ഓവർ നേരിട്ട് ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. ഇംഗ്ലണ്ടിന് വേണ്ടി ബെൻ ഡക്കറ്റ് 149 റൺസ് നേടി. ക്രോളി 65 റൺസ് , ജോ റൂട്ട് 53 റൺസ് എന്നിങ്ങനെ നേടി. ബെൻ സ്റ്റോക്സ്(33), ജാമി സ്മിത്ത് (44)…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial