ഇന്ത്യ -താലിബാന്‍ ബന്ധം ദൃഢമാക്കി; ഡല്‍ഹിയില്‍ ഇനി സ്ഥിരം പ്രതിനിധി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസിയില്‍ താലിബാന് സ്ഥിരം പ്രതിനിധി വരുന്നു. ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസിയില്‍ താലിബാന്‍ നയതന്ത്ര പ്രതിനിധിയെ നിയമിക്കും. അഞ്ചുവര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ താലിബാന് സ്ഥിരം പ്രതിനിധി എത്തുന്നത്. അഫ്ഗാനിസ്ഥാനും താലിബാനും തമ്മിലുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇന്ത്യ-താലിബാന്‍ ബന്ധം ശക്തമാകുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത് എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. താലിബാന്റെ വിദേശകാര്യ മന്ത്രാലയത്തിലുള്ള ഉന്നത ഉദ്യോഗസ്ഥനായ മുഫ്തി നൂര്‍ അഹമ്മദ് നൂര്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഇന്നോ, വരും ദിവസങ്ങളിലോ…

