റെയിൽവേയിൽ 22,000 ഒഴിവുകൾ;യോഗ്യത പത്താം ക്ലാസ്, ജനുവരി 21 മുതൽ
അപേക്ഷ സമർപ്പിക്കാം
റെയിൽവേയിൽ ലെവൽ വൺ തസ്തികളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ചുരുക്ക രൂപത്തിലുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിശദമായ വിജ്ഞാപനം ഉടൻ വരും. ജനുവരി 21 മുതൽ അപേക്ഷ സമർപ്പിക്കാം.ഗ്രൂപ്പ് ഡി എന്ന പേരിൽ മുമ്പ് അറിഞ്ഞിരുന്ന തസ്തികകളാണ് ലെവൽ വണ്ണിൽ ഉൾപ്പെട്ടിരിക്കുന്നത്. വിവിധ സോണുകളിലായി 22,000 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ്/ഐടിഐ/ നാഷ്ണൽ അപ്രന്റിസ്ഷിപ്പ് എന്നിവയാണ് മുൻവിജ്ഞാപനത്തിലെ യോഗ്യത. ഇത്തവണയും ഇതേ യോഗ്യത തന്നെയാണ് പ്രതീക്ഷിക്കുന്നത്. റെയിൽവേയിൽ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്ക് നിശ്ചിത ക്വാട്ടയുണ്ട്. 2024 വിജ്ഞാപനത്തിൽ 32,438 ഒഴിവുകളാണ് ഇണ്ടായിരുന്നത്….

