
പൂനയിലേക്ക് പോയ ഇൻഡിഗോ ഫ്ലൈറ്റിൽ ബോധം പോയ യാത്രകാരന്റെ ജീവൻ രക്ഷിച്ചു വനിതാ ക്രൂ അംഗം
പൂനെ: പൂനെയിൽനിന്നും ദില്ലിയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ ഫ്ലൈറ്റിൽ ബോധംപോയ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത് വനിതാ ക്രൂ അംഗം. ജനുവരി 12 നാണു സംഭവം. യാത്രക്കിടയിൽ പെട്ടെന്ന് യാത്രക്കാരന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു. ക്രൂ അംഗമായ പെൺകുട്ടിയുടെ സമയോചിതമായ ഇടപെടൽ കാരണമാണ് യാത്രക്കാരന്റെ ജീവൻ നിലനിർത്താൻ സഹായിച്ചത്. ഇൻഡിഗോ ഫ്ലൈറ്റിലെ തന്നെ മറ്റൊരു യാത്രക്കാരനായ വ്യവസായി മഹാജൻ സംഭവം തന്റെ ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ചെയ്തതോടെയാണ് വിഷയം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. “70 വയസ്സ് പ്രായം തോന്നിക്കുന്നു യാത്രക്കാരന്റെ ബോധം പെട്ടെന്ന്…