രണ്ട് സ്‌കൂളുകളിലായി ഇസ്രായേല്‍ കൊന്നത് 87 കുരുന്നുകളെ; കുഞ്ഞുങ്ങളെ കൊന്നതിന് മറുപടി നല്‍കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്
തെഹ്‌റാന്‍: യുഎസ് സഹായത്തോടെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാന്‍. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ മിനാബില്‍ പ്രൈമറി ഗേള്‍സ് സ്‌കൂള്‍ ഉള്‍പ്പെടെ രണ്ട് സ്‌കൂളുകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് എൻമ്പതിലധികം കുരുന്നുകള്‍ കൊല്ലപ്പെട്ടത്. കുഞ്ഞുങ്ങളെ കൊന്നതിന് മറുപടി നല്‍കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇതുവരെ പ്രയോഗിച്ചത് പഴയ ആയുധ ശേഖരമാണെന്നും വരാന്‍ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങളാണെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ കൊട്ടാരം ആക്രമണത്തില്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്….

