ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് വന്‍ തിരിച്ചടി; 966 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി
ലോസ് ഏഞ്ചല്‍സ്: ബേബി പൗഡറിന്റെ ഉപയോഗം മൂലം മെസോതെലിയോമ ബാധിച്ച് മരിച്ച സ്ത്രീയുടെ കുടുംബത്തിന് 966 മില്യണ്‍ ഡോളര്‍ (ഏകദേശം 8,000 കോടി രൂപ) നല്‍കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയോട് ആവശ്യപ്പെട്ട് കോടതി. ടാല്‍ക്ക് ഉല്‍പ്പന്നങ്ങള്‍ കാന്‍സറിന് കാരണമാകുമെന്ന് ആരോപിച്ച് നടത്തിയ വിചാരണയിലാണ് ലോസ് ഏഞ്ചല്‍സ് ജൂറിയുടെ ഉത്തരവ്. കാലിഫോര്‍ണിയ നിവാസിയായ മേ മൂറിന്‍ (88) 2021 ലാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്. മെസോതെലിയോമ എന്ന ക്യാന്‍സറാണ് ഇവരെ ബാധിച്ചത്. മെസോതെലിയോമ ഉണ്ടാകാനുള്ള പ്രധാന കാരണം…

