മുതിർന്ന സിപിഐ നേതാവ് കെ കെ ശിവരാമൻ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചു
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ നേതൃത്വവുമായി യോജിച്ച് പോകാൻ കഴിയില്ലെന്നും സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചുവെന്നും മുതിർന്ന നേതാവ് കെ കെ ശിവരാമൻ. ഇനി സാധാരണ പാർട്ടി പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷിപ്ത താൽപ്പര്യങ്ങളാണ് ഇടുക്കിയിലെ പാർട്ടിയെ നയിക്കുന്നതെന്നും ഇടുക്കിയിലെ സിപിഐയിൽ കുറെ കാലമായി വിമർശനവും സ്വയം വിമർശനവും ഇല്ലായെന്നും കെ കെ ശിവരാമൻ കുറ്റപ്പെടുത്തി. ഇടുക്കി ജില്ലയിൽ സിപിഐ തകർന്നെന്നും കെ കെ ശിവരാമൻ തുറന്നടിച്ചു. സിപിഐ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളോട് നൂറ് ശതമാനം സത്യസന്ധത…

