390 രൂപയ്ക്ക് കൊടുത്ത സാരിക്ക് സംഘാടകർ 1600 രൂപ ഈടാക്കിയത് അറിഞ്ഞിരുന്നില്ല; പ്രതികരണവുമായി കല്ല്യാൺ സിൽക്സ്
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ മൃദംഗമിഷൻ്റെ മെഗാ നൃത്ത പരിപാടിയിൽ കല്ല്യാൺ സിൽക്സിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിൽ പ്രതികരിച്ച് കല്ല്യാൺ. സംഘാടകരുമായി ഉണ്ടാക്കിയത് വാണിജ്യ ഇടപാട് മാത്രമാണെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും കല്യാൺ സിൽക്സ് ആവശ്യപ്പെട്ടു. സംഭവത്തിൽ കല്ല്യാണിന്റെ പേര് ഉപയോഗിച്ചതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കല്യാൺ സിൽക്സ്. സംഭവം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോഴാണ് വാർത്തക്കുറിപ്പ് ഇറക്കി കല്ല്യാൺ സിൽക്സ് തങ്ങളുടെ പ്രതികരണം അറിയിച്ചത്. മൃദംഗനാദം സംഘാടകർ 12,500 സാരിക്കാണ് ഓർഡർ നൽകിയതെന്നും പരിപാടിക്ക് വേണ്ടി മാത്രം കല്ല്യാൺ സിൽക്സ്…

