
കനയ്യ കുമാർ കയറിയ ക്ഷേത്രം ഗംഗാജലം ഉപയോഗിച്ച് ശുദ്ധിവരുത്തി; ദൃശ്യങ്ങൾ പുറത്ത്; പ്രതിഷേധം അറിയിച്ച് കോൺഗ്രസ്
പട്‌ന: കോൺഗ്രസ് നേതാവ് കനയ്യ കുമാർ സന്ദർശിച്ചതിനുപിന്നാലെ ക്ഷേത്രം കഴുകിയെന്ന് ആരോപണം. ബിഹാർ സഹർസ ജില്ലയിലെ ബാൻഗാവിലെ ഭഗവതി സ്ഥാനിലുള്ള ദുർഗാ ക്ഷേത്രത്തിലെ നടപടിയാണ് ഇപ്പോൾ വിവാദമാകുന്നത്. കനയ്യ കുമാർ ക്ഷേത്രദർശനം നടത്തിയതിന് പിന്നാലെ ക്ഷേത്രം ഗംഗാജലം കൊണ്ട് വൃത്തിയാക്കിയെന്നാണ് ആരോപണം ഉയരുന്നത്. സംഭവത്തിൽ പ്രതിഷേധമറിയിച്ച് കോൺഗ്രസ് രംഗത്തെത്തി. നിലവിൽ ബിഹാറിൽ റാലി നയിക്കുകയാണ് കനയ്യ കുമാർ. കുടിയേറ്റം നിർത്തുക, ജോലി നൽകുക എന്ന മുദ്രാവാക്യങ്ങളുയർത്തിയാണ് കനയ്യയുടെ റാലി. റാലിക്കിടെയാണ് കനയ്യ കുമാർ ക്ഷേത്രത്തിലെത്തിയത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു…