
കർഷകർ സമരത്തിനിടെ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു.
ചണ്ഡീഗഢ്: വിളകൾക്ക് ഏർപ്പെടുത്തിയ മിനിമം താങ്ങുവില എടുത്തുകളയണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിനിടെ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. പഞ്ചാബിലെ താൻ തരൺ ജില്ലയിലെ കർഷകനാണ് ആത്മഹത്യ ചെയ്തത്. മൂന്നാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ കർഷക ആത്മഹത്യയാണിത്. പഞ്ചാബിനും ഹരിയാനക്കും ഇടയിലെ അതിർത്തിയായ ശംഭുവിൽ കർഷകർ സമരം തുടരുകയാണ്. പ്രതിഷേധം തുടർന്നിട്ടും കേന്ദ്രസർക്കാർ ഒരു നടപടിയും സ്വീകരിക്കാത്തതിൽ കർഷകൻ അസ്വസ്ഥനായിരുന്നു. ജീവൻ അവസാനിപ്പിക്കാൻ ശ്രമിച്ച കർഷകനെ ഉടൻ പട്യാലയിലെ രാജേന്ദ്ര ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഡിസംബർ 18നും…