
കീം 2025ന് അപേക്ഷ ആരംഭിച്ചു
2025 അധ്യയന വര്‍ഷത്തെ എഞ്ചിനീയറിങ്/ ആര്‍ക്കിടെക്ചര്‍/ ഫാര്‍മസി/ മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലെ ‘KEAM 2025 Online Application’ എന്ന ലിങ്ക് മുഖേന മാര്‍ച്ച് 10 വൈകുന്നേരം 5 മണിവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകരുടെ എസ് എസ് എല്‍ സി അല്ലെങ്കില്‍ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, ജനന തീയതി, നാഷണാലിറ്റി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിവിധ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍,…