
കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ അധികാര തർക്കത്തിന് പരിഹാരം കാണാനാകാതെ ദേശീയ നേതൃത്വം
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തിപ്രാപിക്കുന്ന അധികാര തർക്കത്തിന് പരിഹാരം കാണാനാകാതെ ദേശീയ നേതൃത്വം. ഉപദേശവും വിരട്ടലുമൊന്നും കേരളത്തിലെ നേതാക്കളുടെയടുത്ത് വിലപ്പോവില്ലെന്ന് മനസ്സിലായതോടെ പ്രശ്ന പരിഹാരത്തിന് പുതുവഴികൾ തേടുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. കെപിസിസി നേതൃത്വത്തിൽ മാറ്റം വേണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ ശക്തമായി ഉന്നയിച്ചതോടെ പ്രശ്നം കൂടുതൽ രൂക്ഷമാകുകയാണ്. അതേസമയം, അപമാനിച്ച് പറഞ്ഞയക്കാനാണ് നീക്കമെങ്കിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വ്യക്തമാക്കി കഴിഞ്ഞു. 2026ൽ അധികാര കസേര ലക്ഷ്യമിടുന്ന കേരളത്തിലെ കോൺഗ്രസിനെ…