കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; ബി രാകേഷ് പ്രസിഡന്റ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നടന്ന തിരഞ്ഞെടുപ്പിൽ ബി രാകേഷ് പ്രസിഡന്റ് സ്ഥാനത്തേക്കും ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. സന്ദീപ് സേനൻ, സോഫിയ പോൾ എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആൽവിൻ ആന്റണി, ഹംസ എം.എം എന്നിവരാണ് പുതിയ ജോയിന്റ് സെക്രട്ടറിമാർ. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബി രാകേഷും സജി നന്ത്യാട്ടുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ലിസ്റ്റിനും വിനയനുമായിരുന്നു മത്സരിച്ചത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ്…

