Headlines

ഓപ്പറേഷന്‍ ആഗ്: ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളെയും പിടികൂടാന്‍ പൊലീസ്

ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളെയും പിടികൂടാന്‍ പരിശോധന ശക്തമാക്കി പൊലീസ്. എ ഡിജിപി യുടെ നിര്‍ദ്ദേശാനുസരണമാണ് ഓപ്പറേഷന്‍ ആഗ് എന്ന പരിശോധന നടക്കുന്നത്. പുലര്‍ച്ചെ തുടങ്ങിയ പരിശോധന തുടരുന്നു. സംസ്ഥാനത്ത് വ്യാപക പരിശോധനയാണ് നടക്കുന്നത്.കാപ്പ ചുമത്തിയ പ്രതികളെ പിടികൂടും. ‘ആഗ്’, ‘ഡി-ഹണ്ട്’ പദ്ധതികളുടെ ഭാഗമായാണ് പരിശോധന. തുടര്‍ച്ചയായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന.

Read More

രാജസ്ഥാനിൽ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്; സംഭവം മോഷ്ടാക്കളെ പിടിക്കാൻ പോയപ്പോള്‍, 2 പേര്‍ പിടിയില്‍

അജ്മീർ: മോഷ്ടാക്കളെ പിടിക്കാൻ അജ്മീറിലെത്തിയ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സ്വർണമോഷണ സംഘത്തെ പിടികൂടാനെത്തിയ എറണാകുളത്തു നിന്നുള്ള പൊലീസുകാർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. പൊലീസുകാർക്ക് നേരെ ആക്രമികൾ മൂന്ന് റൗണ്ട് വെടിവെച്ചു. അജ്മീർ ദർഗ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. സംഭവത്തിലെ പ്രതികളായ ഷെഹ്സാദ്, സാജിദ് എന്നിവർ പിടിയിലായി. ആലുവ റൂറൽ പോലീസ് പരിധിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മോഷണ കേസിലെ പ്രതിയെ തിരഞ്ഞാണ് അജ്മീറിലേക്ക് പോയത്. വെടിവെപ്പിൽ ഉദ്യോഗസ്ഥർക്ക് പരിക്കില്ലെന്ന് ആലുവ റൂറൽ എസ്പി…

Read More

പൊലീസ് വോളിബോള്‍ ടീമില്‍ ഹവില്‍ദാര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

കേരള പൊലീസിന്‍റെ പുരുഷവോളിബോള്‍ ടീമില്‍ ഹവില്‍ദാര്‍ തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകള്‍ ആണുള്ളത്. അപേക്ഷകള്‍ ഫെബ്രുവരി 29നു മുമ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, ആംഡ് പൊലീസ് ബറ്റാലിയന്‍ ആസ്ഥാനം, പേരൂര്‍ക്കട, തിരുവനന്തപുരം – 695005 എന്ന വിലാസത്തില്‍ ലഭിക്കണം. വിജ്ഞാപനം, അപേക്ഷാഫോറം, മറ്റു വിവരങ്ങള്‍ എന്നിവ കേരള പൊലീസിന്‍റെ keralapolice.gov.in/page/notification എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Read More

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപ്പണി; എസ്. ശ്യാം സുന്ദർ കൊച്ചി കമ്മീഷണര്‍; വിജിലൻസ് ഐജി ഹർഷിതയ്ക്കും മാറ്റം

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വൻ അഴിച്ചുപ്പണി. ഐജി ശ്യാം സുന്ദർ കൊച്ചി കമ്മീഷണറാകും. കൊച്ചി കമ്മീഷണർ എ.അക്ബറിനെ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് മാനദണ്ഡ പ്രകാരം സ്വന്തം ജില്ലയിൽ ജോലി ചെയ്യാൻ പാടില്ലെന്ന നിബന്ധനയിലാണ് അഴിച്ചുപണി. ക്രൈംബ്രാഞ്ച് ഐജിയായാണ് എ. അക്ബര്‍ ചുമതലയേല്‍ക്കുക. ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയാണ് നിലവില്‍ ശ്യാം സുന്ദര്‍. വിജിലൻസ് ഐജി ഹർഷിത അത്തല്ലൂരിയെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി നിയമിച്ചു.വയനാട് എസ്പിയായി ടി.നാരായണനെയും നിയമിച്ചു. വയനാട് എസ് പിയായ പതംസിംങിനെ പൊലീസ് ആസ്ഥാനത്തേക്ക്…

Read More

ഡ്യൂട്ടിക്കിടെ അപകടം; പോലീസുകാർക്ക് ആറുമാസം വരെ തുടർച്ചയായി ശമ്പളത്തോടെ അവധി

തിരുവനന്തപുരം :പോലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കിടെ അപകടം പറ്റിയാൽ അത് ഭേദമാകുന്നതു വരെ പൂർണ്ണശമ്പളത്തോടെ അവധി അനുവദിക്കും. ഇക്കാര്യം വ്യക്തമാക്കി സർക്കാർ കേരള സർവീസ് ചട്ടത്തിൽ ഭേദഗതി വരുത്തി. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാകും ലീവ് അനുവദിക്കുക. ഒറ്റത്തവണയായി ആറു മാസത്തിലധികം അവധി അനുവദിക്കേണ്ടിവന്നാൽ, അക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. ചികിത്സയ്ക്കായി അവധി അനുവദിക്കുന്നതിന് ഡോക്ട‌റുടെ സർട്ടിഫിക്കറ്റിനു പുറമേ ഓഫീസ് മേധാവിയുടെ ശുപാർശയുമുണ്ടാകണം. ശമ്പളവും എല്ലാ ആനുകൂല്യങ്ങളും ഈ കാലയളവിൽ ലഭിക്കും. ഇതിന് നിയമപ്രാബല്യം കൊണ്ടുവരുന്നതിനായാണ് സർവീസ് ചട്ടങ്ങളിൽ സർക്കാർ ഭേദഗതി…

Read More

സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ പൂര്‍ണ ഉത്തരവാദിത്വം ഇനി അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും; പുതുക്കിയ സര്‍ക്കുലര്‍ ഇറങ്ങി

തിരുവനന്തപുരം: വ്യക്തികളെ ചോദ്യം ചെയ്യാനും സാക്ഷിയായി വിളിപ്പിക്കാനും നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധമാണെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് 10 വര്‍ഷംമുമ്പ് നിലവില്‍വന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി സര്‍ക്കുലര്‍ ഇറക്കിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നല്‍കുന്ന നോട്ടീസിന് കൈപ്പറ്റ് രസീത് വാങ്ങണം. പുതിയ സര്‍ക്കുലര്‍ പ്രകാരം സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ പൂര്‍ണസുരക്ഷ അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഉത്തരവാദിത്വമായി. ക്രിമിനല്‍ നടപടി ചട്ടപ്രകാരം കോടതി അനുമതിയില്ലാതെ അറസ്റ്റുചെയ്യാന്‍ പൊലീസിന് അധികാരമുണ്ട്. ഇതുമായിബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം 2011ല്‍ സംസ്ഥാന പൊലീസ്…

Read More

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെതിരെ കേസെടുത്ത് കേരള പൊലീസ്

കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. സൈബർ സെൽ എസ്ഐയുടെ പരാതിയിലാണ് കേസ്. സമൂഹമാധ്യമങ്ങളിലൂടെ സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് എഫ്ഐആർ. രാജീവ് ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് അക്കൗണ്ടിനെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ലഹള ഉണ്ടാക്കാൻ ശ്രമിച്ചു. ഒരു മതവിഭാഗത്തിനെതിരെ സ്പർദ്ധ ഉണ്ടാക്കാനും ശ്രമിച്ചു. പലസ്തീൻ ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോകൾ പങ്കുവെച്ചെന്നും പൊലീസ് പറയുന്നു. ഐപിസി 153, 153 എ എന്നീ വകുപ്പുകളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, സിപിഎം സംസ്ഥാന…

Read More

തിരുവനന്തപുരത്ത് 85 പവൻ മേഷ്ടിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് 85 പവൻ സ്വർണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. ഷെഫീക്ക് എന്ന ആളാണ് പിടിയിലായത്. വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോകുന്നതിന് മുമ്പേ മോഷ്ടാവ് വീട്ടിനുള്ളിൽ പ്രവേശിച്ച് ഒളിച്ചിരുന്നുവെന്നാണ് പോലീസ് നിഗമനം. ക്ഷേത്ര ദർശനത്തിനായി മണക്കാട് സ്വദേശി ശ്രീരാമകൃഷ്ണനും കുടുംബാംഗങ്ങളും പോയപ്പോഴായിരുന്നു മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ പോയി വെള്ളിയാഴ്ച ഉച്ചയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീട്ടിൽ ഉപനയന ചടങ്ങ് നടക്കുന്നതിനാല്‍ നിരവധി അതിഥികളുണ്ടായിരുന്നു. ഈ തിരക്കിനിടെ മോഷ്ടാവ് വീട്ടിനുള്ളിൽ കയറി ഒളിച്ചിരുന്നുവെന്നാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial