Headlines

ബൈക്കിൽ പോകുമ്പോൾ ഉത്തരക്കടലാസ് നഷ്ടമായി; അധ്യാപകനെതിരെ നടപടിയെടുക്കാൻ കേരള സർവകലാശാല

ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടിയെടുക്കാൻ കേരള സർവകലാശാല. രജിസ്ട്രാറുടെ റിപ്പോർട്ടിനു ശേഷമായിരിക്കും നടപടി. 2022-24 ബാച്ചിലെ 71 MBA വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് ബൈക്കിൽ പോകുമ്പോൾ നഷ്ടപ്പെട്ടെന്നാണ് അധ്യാപകന്റെ മൊഴി. പരീക്ഷ എഴുതിയ വിദ്യാർത്ഥികളുമായി സർവകലാശാല ബന്ധപ്പെടും. പരീക്ഷ പൂര്‍ത്തിയാകുന്നതിന് പിന്നാലെ ബണ്ടിലുകളായി തിരിക്കുന്ന ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനായി സര്‍വകലാശാലയില്‍ നിന്ന് അധ്യാപകര്‍ക്ക് കൈമാറുകയാണ് പതിവ്. ഇത് വീട്ടില്‍ കൊണ്ടുപോയി മൂല്യനിര്‍ണയം നടത്താന്‍ അനുമതിയുണ്ട്. ഇത്തരത്തില്‍ കൊണ്ടുപോയപ്പോഴാണ് നഷ്ടപ്പെട്ടതെന്നാണ് അധ്യാപകന്‍റെ വിശദീകരണം. നാലാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞിട്ടും ഫലം പ്രഖ്യാപനം…

Read More

കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; 9 സീറ്റ് എൽഡിഎഫ് നേടിയപ്പോള്‍ 2 സീറ്റുമായി ബിജെപിയുടെ ചരിത്ര വിജയം

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിലെ ഫലങ്ങൾ പ്രഖ്യപിച്ചു. പന്ത്രണ്ടിൽ ഒമ്പത് സീറ്റും എൽഡിഎഫ് നേടിയപ്പോള്‍ 2 സീറ്റ്  ബിജെപി നേടി. ചരിത്രത്തിൽ ആദ്യമായാണ് ബിജെപി പ്രതിനിധി കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുന്നത്. കോൺഗ്രസ് ഒരു സീറ്റും നേടി. സിപിഐ സ്ഥാനാർത്ഥി തോറ്റു. വോട്ട് ചോർച്ചയെ ചൊല്ലി സിപിഎം-സിപിഐ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. പ്രിൻസിപ്പൽ പ്രതിനിധിയുടേയും സർക്കാർ-സ്വകാര്യ കോളേജ് അധ്യാപക പ്രതിനിധികളുടയും തെര‍ഞ്ഞെടുപ്പിലാണ് ഇടത് ജയം. ഇന്ന് വോട്ടെടുപ്പ് നടന്ന 9 സീറ്റിൽ ആറ്…

Read More

സർവകലാശാല യൂണിയൻ അസാധുവാക്കിയ വിസിയുടെ നടപടി ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ ചോദ്യം ചെയ്യും

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ അസാധുവാക്കിയ വിസിയുടെ നടപടി ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ ചോദ്യം ചെയ്യും. കേരള സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും ഇന്ന് നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ചയാകും. ഇന്നലെയാണ് കാലാവധി കഴിഞ്ഞത് മറച്ചുവെച്ചുവെന്ന് കാട്ടി വൈസ് ചാൻസിലർ സർവകലാശാല യൂണിയൻ അസാധുവാക്കിയത്. പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ സമയം നീട്ടി നൽകണമെന്ന് യൂണിയൻ ഭാരവാഹികളുടെ ആവശ്യവും വിസി തള്ളി. എന്നാൽ, വൈസ് ചാൻസിലറുടെ ഈ നടപടിയെ ചോദ്യം ചെയ്തു രംഗത്ത് വന്നിരിക്കുകയാണ് സിൻഡിക്കേറ്റ്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial