ചിറ്റൂരിൽ മന്ത്രി കെ കൃഷ്ണൻ കുട്ടി സ്ഥാനാർത്ഥിയാകില്ല; വി മുരുകദാസ് സ്ഥാനാർഥിയാകും
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ചിറ്റൂരിൽ മന്ത്രി കെ കൃഷ്ണൻ കുട്ടി സ്ഥാനാർത്ഥിയാകില്ല. കൃഷ്ണൻ കുട്ടിക്ക് പകരക്കാരനായി എത്തുന്നത് സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി വി മുരുകദാസാണ്. മുരുകദാസിനെ മത്സരിപ്പിക്കണമെന്ന് മണ്ഡലം, ജില്ല കമ്മിറ്റികൾ നിർദ്ദേശിച്ചു. ചെറുപ്പക്കാർക്ക് അവസരം നൽകണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. ഇതനുസരിച്ച് വി മുരുകദാസിനെ മത്സരിപ്പിക്കാനാണ് നിലവിൽ ധാരണയായിരിക്കുന്നത്. മുൻ പഞ്ചായത്ത് അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ മുരുകദാസിന്റെ കന്നി നിയമസഭാ മത്സരമാണിത്. അതേസമയം പാലക്കാട്ടെ സിപിഐ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇന്ന് തീരുമാനമാകും….

