ആൾമാറാട്ടം നടത്തി വ്യാജ ഒപ്പിട്ട് കെഎസ്എഫ്ഇയിൽ നിന്നും  ചിട്ടിതുക കൈക്കലാക്കിയ കളക്ഷൻ ഏജൻ്റ് അറസ്റ്റിൽ

തിരുവനന്തപുരം: ആൾമാറാട്ടം നടത്തി വ്യാജ ഒപ്പിട്ട് കെഎസ്എഫ്ഇയിൽ നിന്നും ചിട്ടി തുക കൈക്കലാക്കി. കളക്ഷൻ ഏജന്റ് അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട കെഎസ്എഫ്ഇയിൽ നിന്നാണ് ഇയാൾ പണം തട്ടിയത്. കള്ളിക്കാട് മൈലക്കര സ്വദേശി 30 കാരനായ അഭിജിത് ആണ് പിടിയിലായത്. 2024 ജൂലൈ 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഭിജിത്ത്, സാം രാജ്, ചിട്ടി അംഗമായ ശരണ്യ ജയൻ എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. കള്ളിക്കാട് സ്വദേശിയായ വിഷ്ണുവിന്റെ പാസ്ബുക്കും തവണ തുകയും കൈക്കലാക്കിയായിരുന്നു തട്ടിപ്പ്…

Read More

കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയംവച്ച് തട്ടിയത് ഒന്നരക്കോടി; കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ

മലപ്പുറം: വളാഞ്ചേരിയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയംവച്ച് ഒന്നരക്കോടി തട്ടിയ കേസിൽ രണ്ടു പേർ പിടിയിലായി. പാലക്കാട് സ്വദേശി മുഹമ്മദ് ശരീഫ്, തിരുവേഗപ്പുറ സ്വദേശി കൊരക്കോട്ടിൽ മുഹമ്മദ് അഷ്റഫ് എന്നിവരാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. സ്വർണമെന്ന വ്യാജേന 221.63 പവൻ മുക്കുപണ്ടമാണ് നാലു പേര്‍ പല തവണകളായി കെഎസ് എഫ് ഇയില്‍ പണയം വെച്ചിട്ടുള്ളത്. കേസിൽ പിടിയിലായ പ്രതികളെ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കരാർ ജീവനക്കാരനായ…

Read More

കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയം വെച്ച് കോടികൾ തട്ടിയെടുത്തു; അപ്രൈസർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

മലപ്പുറം: കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയം വെച്ച് കോടികൾ തട്ടിയെടുത്തു. മലപ്പുറം വളാഞ്ചേരിയിലെ കെഎസ്എഫ്ഇ ബ്രാഞ്ചിലാണ് അപ്രൈസർ ഉൾപ്പെടെ ചേർന്ന് തട്ടിപ്പ് നടത്തിയത്. പാലക്കാട് സ്വദേശികളായ അബ്ദുൾ നിഷാദ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് അഷ്റഫ്, റഷീദലി എന്നിവർ 221.63 പവൻ സ്വർണമാണെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം പണയംവെച്ച് 1.48 കോടി രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിൽ ബ്രാഞ്ച് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബ്രാഞ്ചിലെ അപ്രൈസറായ രാജൻ, അബ്ദുൾ നിഷാദ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് അഷ്റഫ്, റഷീദലി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial