കെഎസ്ആര്‍ടിസിയുടെ കുപ്പിവെള്ളം ഉടന്‍ വിപണിയില്‍
തിരുവനന്തപുരം: യാത്രക്കാരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി സ്വന്തമായി കുപ്പിവെള്ള വിതരണം ആരംഭിക്കുന്നു. സര്‍ക്കാരിന് കീഴിലുള്ള ഹില്ലി അക്വ കുടിവെള്ളമാണ് ‘കെഎല്‍15’ എന്ന ബ്രാന്‍ഡ് നാമത്തില്‍ കെഎസ്ആര്‍ടിസി പുറത്തിറക്കുന്നത്. ബസ്സുകളിലും ഡിപ്പോകളിലും 10 രൂപ നിരക്കില്‍ കുപ്പിവെള്ളം വില്‍പന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കെഎസ്ആര്‍ടിസി കുപ്പിവെള്ളം ഉടന്‍ ലഭ്യമാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ നേരത്തെ പരഞ്ഞിരുന്നു. വിപണിയില്‍ ലഭ്യമായ നിരക്കിനെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് വെള്ളം നല്‍കുക. വില്‍പ്പന സംവിധാനത്തിന്റെ ഭാഗമായി ഓരോ കുപ്പി വില്‍ക്കുമ്പോഴും രണ്ടു രൂപ…

