
തൃശ്ശൂർ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; എതിരെ വന്ന യാത്രക്കാര്‍ ബഹളം വച്ചതോടെ ഒഴിവായത് വൻ ദുരന്തം
തൃശ്ശൂര്‍: ഗുരുവായൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സിലാണ് തീ പിടിച്ചത്. ഓടുന്ന ബസിൽ തീ പടർന്നതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. എതിരെ വന്ന യാത്രക്കാര്‍ തീ കണ്ട് ബഹളം വച്ചാണ് ബസ് നിർത്തിച്ചത്. മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപം രാവിലെ 11 മണിയോടെയാണ് സംഭവം. ഡിപ്പോയില്‍ നിന്ന് ബസ് പുറപ്പെട്ടയുടന്‍ മുന്‍വശത്ത് നിന്ന് പുക ഉയര്‍ന്നിരുന്നു. മമ്മിയൂര്‍ ക്ഷേത്രത്തിന് സമീപം എത്തിയതോടെ തീ ആളിക്കത്തി. എതിരെ വന്ന വാഹന യാത്രക്കാര്‍ ബഹളം വച്ചതോടെ ബസ്…