ഡി സോൺ കലോത്സവത്തിനിടെ സംഘർഷം; കെഎസ്‌യു ജില്ലാ പ്രസി‍ഡൻ്റ് അടക്കം 14 പേർക്കെതിരെ വധശ്രമത്തിന് കേസ്

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ കെഎസ്‌യു തൃശൂർ ജില്ലാ പ്രസി‍ഡൻ്റ് ഗോകുൽ ഗുരുവായൂർ അടക്കമുള്ള കണ്ടാലറിയാവുന്ന 14 പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ കേരള വർമ്മ കോളജ് യൂണിറ്റ് സെക്രട്ടറി ആശിഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. അതേസമയം കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഉൾപ്പെടെയുള്ളവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ വഴി തടഞ്ഞ സംഭവത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൊരട്ടി പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 126…

Read More

എസ്എഫ്‌ഐ വിധികര്‍ത്താക്കളെ കയ്യേറ്റം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നിധിന്‍ ഫാത്തിമ

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തില്‍ എസ്എഫ്‌ഐ വിധികര്‍ത്താക്കളെ കയ്യേറ്റം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നിധിന്‍ ഫാത്തിമ. പ്രചരിക്കുന്നത് ഒരുഭാഗത്തിന്റെ വീഡിയോ മാത്രമെന്നും നിതിന്‍ ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു. എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം യൂണിയന്‍ നഷ്ടമായതിന്റെ അരിശം തീര്‍ക്കുകയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് നിതിന്‍ ഫാത്തിമ ആരോപിച്ചു. ഇത്തവണ യൂണിയന്‍ എംഎസ്എഫ് – കെഎസ് യു സഖ്യം പിടിച്ചതോടെ കലോത്സവം നടാത്താന്‍ കഴിയാത്തതിന്റെ അമര്‍ഷം അവര്‍ക്കുണ്ടായിരുന്നു. കലോത്സവം തുടങ്ങി ആദ്യദിവസം മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍…

Read More

കാലിക്കറ്റ് സർവകലാശാല കലോത്സവത്തിനിടെ കെഎസ്‍യു- എസ്എഫ്ഐ സംഘർഷം

തൃശൂർ: കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ കെഎസ്‍യു- എസ്എഫ്ഐ സംഘർഷം. പ്രവർത്തകർ ഏറ്റുമുട്ടിയതോടെ കലോത്സവം തടസപ്പെട്ടു. മാള ഹോളി ഗ്രേസ് കോളജിലാണ് ഇത്തവണ ഡി സോൺ അരങ്ങേറുന്നത്. കെഎസ്‍യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്നു എസ്എഫ്ഐ ആരോപിച്ചു. എസ്എഫ്ഐയാണ് ആക്രമിച്ചതെന്നു കെഎസ്‍യുവും ആരോപിച്ചു.സംഭവത്തിൽ 20 ഓളം പ്രവർത്തകർക്ക് പരിക്കേറ്റു. സ്കിറ്റ് മത്സരത്തിനു പിന്നാലെയാണ് സംഘർഷം.പൊലീസെത്തി ലാത്തി വീശിയതോടെയാണ് സംഘർഷം അയഞ്ഞത്. സംഘർഷത്തെ തുടർന്നു കലോത്സവം നിർത്തി വച്ചു

Read More

കുസാറ്റ് യൂണിയൻ തെരഞ്ഞെടുപ്പ്; 30 വർഷത്തിന് ശേഷം ഭരണം പിടിച്ച് കെഎസ്‌യു

കൊച്ചി: കൊച്ചിന്‍ സാങ്കേതിക സര്‍വകലാശാല യൂണിയന്‍ 30 വർഷങ്ങൾക്ക് ശേഷം പിടിച്ചെടുത്ത് കെഎസ്‌യു. കുര്യൻ ബിജു യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ എംഎസ്എഫിനെ ഒഴിവാക്കി ഒറ്റക്കാണ് കെഎസ്‌യു മത്സരിച്ചത്. 15ല്‍ 13 സീറ്റും എസ്എഫ്‌ഐയില്‍ നിന്ന് പിടിച്ചെടുത്ത് ആധികാരിക വിജയമാണ് കെഎസ്‌യു സ്വന്തമാക്കിയത്.സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും, നിലവില്‍ ഉണ്ടായിരുന്ന യൂണിയനോടുള്ള കടുത്ത അതൃപ്തിയുമാണ് മൂന്ന് പതിറ്റാണ്ട് കൈവെള്ളയില്‍ കൊണ്ട് നടന്ന യൂണിയന്‍ ഭരണം എസ്എഫ്‌ഐയ്ക്ക് നഷ്ടപ്പെടുത്തിയത്.

Read More

തോട്ടട ഐടിഐ സംഘർഷം; കണ്ണൂർ ജില്ലയിൽ ഇന്ന് കെ എസ് യു പഠിപ്പ് മുടക്ക്

        കണ്ണൂർ തോട്ടട ഐടിഐ സംഘർഷത്തെ തുടർന്ന് ജില്ലയിൽ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെ എസ് യു. കണ്ണൂർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ന് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. സംഘർഷത്തെ തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. വെള്ളിയാഴ്ച്ച സർവ്വകക്ഷി യോഗം വിളിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. ക്യാമ്പസിൽ കെഎസ്‌യുവിന്റെ കൊടി കെട്ടുന്നതിന് ചൊല്ലിയാണ് സംഘർഷമുണ്ടായത്. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ്‌ റിബിനെ ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു. ക്യാമ്പസിൽ പോലീസ് സാന്നിധ്യം…

Read More

ഫീസ് വർധന: കേരള-കാലിക്കറ്റ് സർവകലാശാല ക്യാമ്പസുകളിൽ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

      തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റിയിൽ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഉയർന്ന പരീക്ഷ ഫീസ് ഏർപ്പെടുത്തിയതിനെതിരെ കേരള, കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കീഴിലെ എല്ലാ ക്യാമ്പസുകളിലും നാളെ കെ.എസ്.യു പഠിപ്പ് മുടക്ക് നടത്തും. സർക്കാരിന്റെ ഇടപെടലിൽ യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ഈ മാസം 23ന് നടക്കുന്ന കേരള യൂണിവേഴ്സിറ്റി പരീക്ഷകൾ തടയാനാണ് കെഎസ്‌യു തീരുമാനം . സർക്കാരിന്റെ അറിവോടെയാണ് യൂണിവേഴ്സിറ്റിയിൽ കൊള്ള നടക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കൂട്ടുനിൽക്കുന്നുവെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ്…

Read More

കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തു

കൊല്ലം: കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. കൊട്ടാരക്കര എസ്.ജി കോളേജ് മുൻ യൂണിറ്റ് പ്രസിഡന്റും കെ.എസ്.യു ഭാരവാഹിയുമായ എബിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്നാണ് ആരോപണം.

Read More

ആലപ്പുഴ ഇടുക്കി ജില്ലകളിൽ ഇന്ന് കെ എസ് യു  വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:   രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് കെഎസ്‌യു. ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. കട്ടപ്പന ഗവൺമെൻറ് കോളേജിൽ മാരക ആയുധങ്ങൾ ഉപയോഗിച്ച് എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌‍യു പ്രവർത്തകരെ അതിക്രൂരമായി ആക്രമിച്ചുവെന്ന് കെഎസ്‌‍യു ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിച്ചു. തുടർച്ചയായി ഉണ്ടാകുന്ന എസ്എഫ്ഐ-ഡിവൈഎഫ്ഐ അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ആലപ്പുഴയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തെന്ന് കെഎസ്‍യു നേതൃത്വം വ്യക്തമാക്കി

Read More

ഒന്നര നൂറ്റാണ്ടിനിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആദ്യമായി ഒരു വനിതാ ചെയർപേഴ്‌സൺ; കേരള സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വൻവിജയം നേടി എസ്എഫ്ഐ

തിരുവനന്തപുരം: ഒന്നര നൂറ്റാണ്ടിനിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആദ്യമായി ഒരു വനിതാ ചെയർപേഴ്‌സൺ. കഴിഞ്ഞ ദിവസം നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലാണ് എസ്എഫ്ഐ നേതാവായ ഫരിഷ്ത എൻഎസ്‌ ചരിത്രം കുറിച്ചത്. എസ്എഫ്ഐയുടെ ശക്തികേന്ദ്രമായ യൂണിവേഴ്സിറ്റി കോളേജിൽ 158 വർഷത്തിനിടെ ആദ്യമായാണ് ഒരു പെൺകുട്ടി ചെയർപേഴ്‌സണാകുന്നത്. കെ എസ് യുവും മത്സരരംഗത്തുണ്ടായിരുന്നെങ്കിലും എസ്എഫ്ഐ മികച്ച വിജയം നേടുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന കേരള സർവ്വകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം അവകാശപ്പെട്ട് എസ്എഫ്ഐയും കെഎസ് യുവും രംഗത്തെത്തി. 77…

Read More

സംസ്ഥാന വ്യാപകമായി ഐടിഐകളിൽ നാളെ      കെ എസ് യു പഠിപ്പുമുടക്കും

കേരളത്തിലെ ഐടിഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാക്കി കെ എസ് യു . നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ വിദ്യാർഥി വിരുദ്ധ നയം സ്വീകരിക്കുന്ന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐടിഐകളിൽ നാളെ കെ എസ് യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഇന്നലെ ഐടിഐകളിൽ വിദ്യാർഥി സദസുകളും കെഎസ്‌യു സംഘടിപ്പിച്ചിരുന്നു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial