തലസ്ഥാനം ഇന്നും അക്രമാസക്തം; കെഎസ്‌യുവിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നും സംഘർഷം. കെ എസ് യുവിന്റെ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. കെഎസ്‌യു മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പൊലീസിന് നേരെ മുളകുപൊടി പ്രയോഗിച്ചു. പോലീസ് കെഎസ്‌യു പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി ബലം പ്രയോഗിച്ച് നീക്കി. തലസ്ഥാനത്തെ യുദ്ധക്കളമാക്കിയ യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടേറിയേറ്റ് മാർച്ചിന് പിന്നാലെയാണ് കെഎസ്‌യുവും പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊലീസ് നടപടിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കും കെഎസ്‍യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനും ഉള്‍പ്പെടെ പരിക്കേറ്റു. വനിത പ്രവര്‍ത്തകര്‍ക്കുനേരെയും പൊലീസ്…

