സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തി; കെഎസ്‍യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റിന് സസ്‌പെൻഷൻ

കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റിന് സസ്‌പെൻഷൻ. ജില്ലാ വൈസ് പ്രസിഡന്റ് അര്‍ജുന്‍ കോറോമിനെതിരെയാണ് നടപടി. കെഎസ് യു സംസ്ഥാന കമ്മിറ്റി സസ്‌പെന്റ് ചെയ്തത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് കണ്ടെത്തൽ. സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഘടനക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിലുള്ള ഓഡിയോ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി. സന്ദേശം പുറത്തുവന്നതിന് പിന്നാലെ നടപടിയെടുക്കുകയായിരുന്നു.

Read More

കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിന് മര്‍ദനം, അര്‍ധരാത്രി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് എംഎല്‍എമാര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്കു കീഴിലെ കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നു മര്‍ദിച്ചെന്നു പരാതി. കെഎസ്യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളേജിലെ എംഎ മലയാളം വിദ്യാര്‍ഥിയുമായ സാഞ്ചോസിനാണ് മര്‍ദനമേറ്റത്. സാഞ്ചോസിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ അര്‍ധരാത്രി ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. എംഎല്‍എമാരായ ചാണ്ടി ഉമ്മന്‍, എം വിന്‍സന്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. കെഎസ്‌യു തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സാന്‍ജോസിനെ മര്‍ദിച്ച എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തില്ലെന്ന് ആരോപിച്ചാണ്…

Read More

കളക്ടറുടെ കർശന നിർദേശം മറികടന്ന് ട്യൂഷൻ ക്ലാസ്സ്‌; പ്രതിഷേധവുമായി കെ.എസ്.യു

    പത്തനംതിട്ട : കളക്ടറുടെ നിർദേശം കാറ്റിൽ പറത്തി ട്യൂഷൻ സെന്റർ തുറന്ന് ക്ലാസ്സ്‌ എടുത്തു. പത്തനംതിട്ട മൈലപ്രയിലാണ് സംഭവം. കളക്ടറുടെ കർശന നിർദേശം മറികടന്ന് തുറന്ന ട്യൂഷൻ സെന്ററിലേക്ക് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി എത്തി. എന്നാൽ ട്യൂഷൻ എടുത്തിട്ടില്ലെന്നാണ് അധ്യാപകരുടെ പ്രതികരണം. ശക്തമായ മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് 6 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധി നിർദേശം മറികടന്ന് പ്രവർത്തിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയാണ് പത്തനംതിട്ട ജില്ലാ കളക്ടർ അവധി അറിയിപ്പ് നൽകിയത്….

Read More

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി കെഎസ്‌യു നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കോഴിക്കോട് ആർഡിഡി ഓഫീസ് ഉപരോധിച്ച കെഎസ്‍യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇടുക്കി തൊടുപുഴ ഡിഡിഇ ഓഫീസിലേക്ക് കെഎസ്‍യു നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷം ഉണ്ടായി. മാർച്ച്‌ പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. പ്രവർത്തകർ ബാരിക്കേ‍‍ഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി.പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. മലബാറിലെ പ്ലസ് വൺ സീറ്റ്…

Read More

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, കെഎസ്എയു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: മുഖ്യമന്ത്രിക്ക് നേരെ കോഴിക്കോട് കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നിന്നും മുഖ്യമന്ത്രി കോഴിക്കോട് ബീച്ചിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുടെ പ്രതിഷേധം. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഹോട്ടലിലാണ് കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി ടി സൂരജിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഒപ്പം ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷഹബാസ്, എം പി രാഗിന്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസുകാര്‍ക്ക്…

Read More

കോഴിക്കോട് ജില്ലയിൽ ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ കെഎസ്‌യു ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട കലക്ടറേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകിയത്. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിനെതിരെയാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചതെന്ന് കെഎസ് യു ജില്ല പ്രസിഡന്റ് വിടി സൂരജ് അറിയിച്ചു. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ല കമ്മിറ്റിയാണ് കലക്ടറിലേക്ക് മാര്‍ച്ച് നടത്തിയത്. മലബാര്‍ മേഖലയിലെ…

Read More

കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; കെ.എസ്.യു – എം.എസ്.എഫ് സഖ്യത്തിന് തകർപ്പൻ വിജയം

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച് കെ.എസ്.യു – എം.എസ്.എഫ് സഖ്യം. കെ.എസ്.യു – എം.എസ്.എഫ് മുന്നണി സ്ഥാനാർത്ഥികൾ സർവകലാശാല യൂണിയനിലെ മുഴുവൻ ജനറൽ സീറ്റുകളിലും ജയിച്ചു.പത്തു വർഷത്തിന് ശേഷമാണ് സർവകലാശാല യൂണിയൻ യു.ഡി.എസ്.എഫ് ഭരണം പിടിക്കുന്നത്. ചെയർപേഴ്സനായി നിതിൻ ഫാത്തിമ പിയെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ്‌ സഫ്‍വാനെയും തെരഞ്ഞെടുത്തു. പി.കെ അർഷാദാണ് വൈസ് ചെയർമാൻ. ഷബ്‌ന കെ.ടിയെ വൈസ് ചെയർപേഴ്സണായും അശ്വിൻ നാഥ്‌ കെ.പിയെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഹൈക്കോടതി നിർദേശ…

Read More

യുവതിക്ക് നേരെ ലൈംഗിക അതിക്രമം; റിമാൻഡിലായ കെ.എസ്.യു പ്രവർത്തകനെ പാർട്ടി പുറത്താക്കി

കോഴിക്കോട് പയ്യോളിയിൽ ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ കെ.എസ്.യു പ്രവർത്തകനെ പാർട്ടി പുറത്താക്കി.പള്ളിക്കര സ്വദേശി ഹരിഹരനെയാണ് പുറത്താക്കിയത്. കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളജിലെ വിദ്യാർത്ഥിയും കെ എസ് യു പ്രവർത്തകനുമായിരുന്നു. ബുധനാഴ്ച പയ്യോളി ഐപിസി റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

Read More

കെഎസ് യു ക്യാമ്പിലെ കൂട്ടയടി: അന്വേഷണത്തിന് മൂന്നംഗ സമിതി; ഇന്നു തന്നെ റിപ്പോര്‍ട്ട് വേണമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: കെഎസ് യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലില്‍ നടപടിയുമായി കോണ്‍ഗ്രസ്. കൂട്ടയടിയില്‍ ഇന്നുതന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധുവിനും എഎം നസീര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പു ചുമതലയുള്ള എ കെ ശശി എന്നിവര്‍ അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്. തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് അടിയുണ്ടാക്കിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം….

Read More

കെഎസ്‍യു സംസ്ഥാന ക്യാമ്പിൽ കൂട്ടത്തല്ല്; നിരവധി ഭാരവാഹികൾക്ക് പരിക്കേറ്റു

തിരുവനന്തപുരം: കെഎസ്‍യുവിന്റെ സംസ്ഥാന ക്യാമ്പിൽ കൂട്ടത്തല്ല്. തിരുവനന്തപുരം നെയ്യാർ ഡാമിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിലാണ് തമ്മിൽത്തല്ല് ഉണ്ടായത്. ഇന്നലെ അർധരാത്രിയോടെയാണ് കൂട്ടയടി നടന്നത്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂറ്റിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. കൂട്ടത്തല്ലിൽ നിരവധി ഭാരവാഹികൾക്ക് പരിക്കേറ്റു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial