ലഡാക്കിന് സംസ്ഥാന പദവി നൽകാനാവില്ല; നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ
ലഡാക്ക് : ലഡാക്കിന് സംസ്ഥാന പദവി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. ലഡാക്കിലെ സംഘടനകളുമായി നടന്ന ചർച്ചയിലാണ് നിലപാട് അറിയിച്ചത്. ടെറിട്ടോറിയൽ കൗൺസിൽ പദവി നൽകാമെന്ന് കേന്ദ്ര നിലപാട്. ലഡാക്ക് ഹിൽ കൗൺസിൽ അധ്യക്ഷന് സി എം എന്ന പദവി. ഉപാധ്യക്ഷന് ഡെപ്യൂട്ടി സി എം പദവി നൽകും. എന്നാൽ അംഗീകരിക്കാനാകില്ലെന്നാണ് ലഡാക്കിലെ സംഘടനകളുടെ നിലപാട്. ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ലഡാക്കിന് സംസ്ഥാന പദവി നല്‍കണം, ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം, സോനം വാങ്ചുക്…

