ഭൂരേഖകൾ ഇനി വിരൽത്തുമ്പിൽ; കേരളമുൾപ്പെടെ 19 സംസ്ഥാനങ്ങളിൽ ഡിജിറ്റൽ രേഖകൾ വീട്ടിലിരുന്ന് ഡൗൺലോഡ് ചെയ്യാം
ന്യൂഡൽഹി: ഭൂമി സംബന്ധമായ രേഖകൾ കൈകാര്യം ചെയ്യുന്നതിൽ വിപ്ലവകരമായ നീക്കവുമായി കേന്ദ്ര സർക്കാർ. കേരളം ഉൾപ്പെടെയുള്ള 19 സംസ്ഥാനങ്ങളിലെ പൗരന്മാർക്ക് നിയമസാധുതയുള്ള ഡിജിറ്റൽ ഭൂരേഖകൾ വീട്ടിലിരുന്നുതന്നെ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെന്ന് ദേശീയ ഗ്രാമവികസന മന്ത്രാലയം അറിയിച്ചു. ഇതോടെ, 406 ജില്ലകളിലെ ബാങ്കുകൾക്ക് പണയ ഇടപാടുകൾ ഓൺലൈനായി പരിശോധിക്കാനുള്ള സൗകര്യവും നിലവിൽവരും. ഇത് വായ്പാ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും. കേരളം, ആന്ധ്രാപ്രദേശ്, ബിഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്,…

