കണ്ണൂരിൽ വീണ്ടും എതിരില്ലാതെ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വിജയം
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും എതിരില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക തള്ളിയതോടെ കണ്ണപുരം, മലപ്പട്ടം പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണപുരത്തെ 10-ാം വാര്‍ഡിലെയും മലപ്പട്ടത്തെ 12-ാം വാര്‍ഡിലെയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് തള്ളിയത്. നേരത്തെ കണ്ണപുരം, മലപ്പട്ടം ഗ്രാമപഞ്ചായത്തുകളിലെ രണ്ടിടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചിരുന്നു. കണ്ണപുരത്ത് 13-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ രേഷ്മ പി വി, 14-ാം വാര്‍ഡിലേക്ക് മത്സരിക്കുന്ന രതി പി എന്നിവര്‍ക്കാണ് എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാത്തത്. മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം നോര്‍ത്തില്‍…

