
വയനാട്ടില്‍ ആനി രാജ, തലസ്ഥാനത്ത് പന്ന്യന്‍ രവീന്ദ്രൻ; തൃശൂരിൽ വി എസ് സുനിൽകുമാർ,ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയുമായി സിപിഐ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് പാർട്ടികൾ. സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയുമായി എത്തിയിരിക്കുകയാണ് സിപിഐ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടൻ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പുറത്തുവിട്ട് നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് പോകാനാണ് സിപിഐയുടെ നീക്കം. തിരുവനന്തപുരത്ത് മുന്‍ എം.പി. കൂടിയായ പന്ന്യന്‍ രവീന്ദ്രനെ പരിഗണിക്കുന്നുവെന്നാണ് സൂചന. തൃശ്ശൂരില്‍ വി.എസ്. സുനില്‍കുമാറും വയനാട്ടില്‍ ആനി രാജയും മത്സരിച്ചേക്കും. മാവേലിക്കരയില്‍ സി.എ. അരുണ്‍ കുമാറിനാണ് സാധ്യത. ഹൈദരാബാദില്‍ ചേര്‍ന്ന സി.പി.ഐ. ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ധാരണയുണ്ടായത്. മൂന്നു ദിവസമായി…