സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുന്നു. 11 മാസത്തിനിടെ സംസ്ഥാനത്ത് 5000 ലധികം രോഗബാധിതരായി. ഇതുവരെ 356 പേര്‍ എലിപ്പനി ബാധിച്ചു മരിച്ചു. എലി, പൂച്ച, നായ, കന്നുകാലികള്‍ എന്നിവയുടെ മൂത്രത്തിലുമുള്ള ലപ്‌റ്റോ സ്‌പൈറോ ബാക്ടീരിയകളാണ് എലിപ്പനിക്ക് കാരണം. ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകളിലൂടെയും രോഗബാധയുണ്ടാകാം. മഴക്കാലത്തും വെള്ളക്കെട്ടുകള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളിലും രോഗം പടരാന്‍ സാധ്യതയുണ്ട്. പ്രതിമാസം 32 പേര്‍ എലിപ്പനി ബാധിച്ചു മരിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്. ഈ വര്‍ഷം മരിച്ച 386 പേരില്‍ 207 പേര്‍ക്ക് മരണത്തിന് മുമ്പ്…

