ഓണക്കാലത്തെ മദ്യവില്‍പ്പന ഇത്തവണ റെക്കോഡിന് പുതിയ അവകാശികള്‍; വിറ്റത് 826.38 കോടിയുടെ മദ്യം
തിരുവനന്തപുരം: റെക്കോഡുകള്‍ തകർത്ത് ഓണക്കാലത്തെ മദ്യവില്‍പ്പന. കഴിഞ്ഞ പത്ത് ദിവസം സംസ്ഥാനത്ത് വിറ്റ മദ്യത്തിൻ്റെ കണക്കുകളാണ് പുറത്തുവന്നത് കഴിഞ്ഞ പത്ത് ദിവസം സംസ്ഥാനത്ത് വിറ്റത് 826.38 കോടി രൂപയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാള്‍ 50 കോടി രൂപയുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ആറ് ഷോപ്പുകളില്‍ ഒരു കോടിയിലധികം രൂപയുടെ വില്‍പ്പന നടന്നതായുമാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഉത്രാടം വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. തിരുവോണത്തിൻ്റെ തലേദിവസമായ ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് വിറ്റത് 137 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ…

