
‘തൽക്കാലം സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ് ഇല്ല’; വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മറ്റ് വഴികൾ നിർദ്ദേശിക്കാൻ കെഎസ്ഇബിയോട് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് തൽക്കാലം ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന് സർക്കാർ. കൊടും ചൂടിൽ വൈദ്യുതി ഉപഭോഗം കൂടിയ സാഹചര്യത്തിൽ നിയന്ത്രണം കൂടിയേ തീരുവെന്ന കെഎസ്ഇബി ആവശ്യപ്രകാരമാണ് ചർച്ച നടത്തിയത്. തൽക്കാലം ലോഡ് ഷെഡ്ഡിങിന്റെ ആവശ്വമില്ലെന്നും അതിന് പകരം മറ്റ് വഴികൾ നിർദ്ദേശിക്കാനും കെഎസ്ഇബിയോട് സർക്കാർ ആവശ്യപ്പെട്ടു. ലോഡ്ഷെഡ്ഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി, സർക്കാർ നിലപാട് അറിയിച്ചത്. ഇന്ന് ചേർന്ന കെഎസ്ഇബി ഉന്നതല യോഗത്തിലെ തീരുമാനങ്ങളും നിർദ്ദേശങ്ങളും…