
സംസ്ഥാനത്തെ മദ്യവിൽപ്പനയിൽ വൻ കുതിച്ചു ചാട്ടമെന്നു റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപ്പനയിൽ വൻ കുതിച്ചു ചാട്ടമെന്നു റിപ്പോർട്ട്. കഴിഞ്ഞ രണ്ട് മാസത്തിൽ ബിവറേജസ് വഴി 97 കോടി രൂപയുടെ അധിക മദ്യ വിൽപനയാണ് നടന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി, മാർച്ച് മാസത്തെ ആകെ വിൽപ്പന 2,137 കോടി ആയിരുന്നു. ഈ വർഷം ഇക്കാലയളവിൽ മദ്യവിൽപ്പന 2,234 കോടി രൂപയായി ഉയർന്നു. ബാർ വഴിയുള്ള മദ്യവിൽപ്പനയിലും വർധനവുണ്ട്. മദ്യ വില വര്ധനയും റംസാനും കാരണം വില്പന കുറയുമെന്നായിരുന്നു. ലഹരി പരിശോധന കടുപ്പിച്ചതാണ് മദ്യവിൽപ്പന വർധിച്ചതെന്നാണ് കരുതുന്നത്. ലഹരിക്കെതിരായ…