
സൈബര്‍ അധിക്ഷേപം നടി മാല പാര്‍വതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു
കൊച്ചി: സൈബര്‍ അധിക്ഷേപത്തിനെതിരെ നടി മാല പാര്‍വതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ‘ഫിലിമി ന്യൂസ് ആന്റ് ഗോസിപ്‌സ്’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്നാണ് പരാതി.വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. അതിലും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. നിരന്തരമായി ചാനലിലൂടെ തന്നെ അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതിനാണ് കേസ്