ആത്മഹത്യ ചെയ്യില്ല, മരണത്തിന് ഉത്തരവാദി വൈശാഖൻ ആയിരിക്കും’: മാളിക്കടവ് കൊലപാതകത്തില്‍ നിര്‍ണായക തെളിവ് കണ്ടെത്തി പൊലീസ്
കോഴിക്കോട് :മാളിക്കടവിലെ കൊലപാതകത്തില്‍ നിർണായക തെളിവ് കണ്ടെത്തി പൊലീസ്. കൗൺസിലിങ് സെൻ്ററിലെ കൗൺസിലർക്ക് കൊല്ലപ്പെടുന്ന ദിവസം യുവതി അയച്ച സന്ദേശമാണ് പൊലീസ് കണ്ടെത്തിയത്. പ്രതി വൈശാഖൻ ആയിരിക്കും മരണത്തിന് ഉത്തരവാദി എന്നായിരുന്നു യുവതി സന്ദേശം അയച്ചു. താൻ ഒരിക്കലും ആത്മഹത്യ ചെയ്യിലെന്ന് സന്ദേശത്തിൽ പറഞ്ഞു. പെൺസുഹൃത്തായ യുവതിയെയാണ് ഈ മാസം ഇരുപത്തിനാലാം തീയതി കോഴിക്കോട് മൂരികരയിലെ തന്റെ സ്ഥാപനത്തിൽ വിളിച്ചുവരുത്തി ഒരുമിച്ച് തൂങ്ങി മരിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പ്രതി വൈശാഖൻ കൊലപ്പെടുത്തിയത്. ആത്മഹത്യാ എന്ന് വിചാരിച്ചെങ്കിലും, കടയിലെ…

