8 മാസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചിയിൽ; നിറഞ്ഞ പുഞ്ചിരിയോടെ കൈവീശി മമ്മൂട്ടി
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചിയിൽ മടങ്ങിയെത്തി. ചെന്നൈയിൽനിന്ന് ഇന്ന് ഉച്ചയോടെയാണ് താരം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ചികില്‍സയ്ക്കും തുടർന്ന് സിനിമാ ചിത്രീകരണത്തിനുമായി എട്ടുമാസത്തോളം കേരളത്തിന് പുറത്തായിരുന്ന മമ്മൂട്ടിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ വ്യവസായ മന്ത്രി പി. രാജീവ്, അൻവർ സാദത്ത് എം.എൽ.എ എന്നിവർ എത്തിയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ സന്തത സഹചാരികളായ ആന്റോ ജോസഫ്, ജോർജ് എന്നിവരും വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന മാധ്യമപ്രവർത്തകരോടോ ആരാധകരോടും നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം കൈവീശി അഭിവാദ്യം…

