
മണിപ്പൂർ മുഖ്യമന്ത്രിയുടെ വാഹനം ആക്രമിക്കപ്പെട്ടു; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്
ഇംഫാല്‍: മണിപ്പൂർ മുഖ്യമന്ത്രിയുടെ വാഹനം ആക്രമിക്കപ്പെട്ടു. മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ വാഹനം ആയുധധാരികളായ സംഘം ആണ് ആക്രമിച്ചത് . ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനെ പരിക്കേറ്റു. തിങ്കളാഴ്ച കങ്‌പോക്പി ജില്ലയിലാണ് സംഭവം. രാവിലെ 10.30-ന് ദേശീയപാത-37 ല്‍ വെച്ചാണ് സംഭവമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇംഫാലില്‍ നിന്ന് ജിരിബം ജില്ലയിലേക്ക് സഞ്ചരിക്കവേയാണ് ആക്രമണമുണ്ടായത്. അതേ സമയം സംഭവം അപലപനീയമാണെന്ന് ബിരേന്‍ സിങ് പ്രതികരിച്ചു. ഇത് മുഖ്യമന്ത്രിക്ക് നേരെയുള്ള ആക്രമണമാണ്. അതായത്…