രാജ്യത്തെ സംഭവങ്ങൾ പൗരന്മാർക്ക് അറിയാൻ
കഴിയാത്ത അവസ്ഥ : മന്ത്രി ജിആർ അനിൽ
നെടുമങ്ങാട് : അഞ്ച് വോട്ടിനു വേണ്ടി കേന്ദ്രത്തിന്റെ അനുവാദത്തോടെ സംസ്ഥാന സർക്കാർ നടത്തുന്ന നെറികെട്ട പ്രവർത്തികളാണ് മണിപ്പൂരിലെ പൈശാചിക സംഭവങ്ങൾക്കു പിന്നിലെന്നും രാജ്യത്ത് നടക്കുന്ന സംഭവങ്ങൾ പൗരന്മാർക്ക് അറിയാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളതെന്നും ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിൽ പറഞ്ഞു. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ആഹ്വാനം ചെയ്ത പ്രതിഷേധ കൂട്ടായ്മ നെടുമങ്ങാട് ചന്തമുക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപത്തിൽ സംസ്ഥാന സർക്കാർ ഒരു വിഭാഗത്തിനൊപ്പം നിന്നാൽ…

