‘വിവാഹിതയായ സ്ത്രീക്ക് വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന് ആരോപിക്കാനാകില്ല’; കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള ബന്ധം വഷളാകുമ്പോള്‍ ബലാത്സംഗ പരാതികള്‍ നല്‍കുന്നതില്‍ കർശന നിലപാടുമായി സുപ്രീം കോടതി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതിന്റെ പേരില്‍ പുരുഷനെതിരെ ബലാത്സംഗ കേസ് ഫയല്‍ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഛത്തീസ്ഗഢിലെ ഒരു അഭിഭാഷകനെതിരേയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി ജസ്റ്റിസുമാരായ ബിവി നാഗരത്ന, ഉജ്ജല്‍ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് നടത്തിയത്. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ കക്ഷികള്‍ ശാരീരിക ബന്ധത്തില്‍ ഏർപ്പെട്ടു എന്ന…

