സ്കൈ ജ്വല്ലറിയില്‍ നടന്നത് വൻ കവര്‍ച്ച, 10 കോടിയുടെ സ്വര്‍ണവും ഡയമണ്ടും കൊള്ളയടിച്ചവരെ തിരഞ്ഞ് പൊലീസ്
ബംഗളൂരു : കർണാടകയിലെ ഹുൻസൂരില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്കൈ ജ്വല്ലറിയില്‍ വൻ കവർച്ച. ഇടപാടുകാരെന്ന വ്യാജേന എത്തിയ അഞ്ചംഗ സംഘമാണ് 10 കോടി രൂപയുടെ സ്വർണവും ഡയമണ്ടും കൊള്ളയടിച്ചത്.കൊള്ള നടന്ന് 24 മണിക്കൂറിന് ശേഷവും പ്രതികളെ കുറിച്ചുള്ള ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കും രണ്ടരയ്ക്കും ഇടയിലാണ് കർണാടകത്തെ നടുക്കിയ ഈ ജ്വല്ലറി കവർച്ച നടന്നത്. ഇടപാടുകാരെന്ന വ്യാജേന എത്തിയ അഞ്ചംഗ സംഘം ജീവനക്കാരെയും സ്വർണം വാങ്ങാനെത്തിയവരെയും തോക്കുചൂണ്ടി ബന്ദികളാക്കി കവർച്ച നടത്തുകയായിരുന്നു. ആറ്…

