അഡ്മിഷന്‍ എടുത്ത 50 പേരില്‍ 44ഉം മുസ്ലിം കുട്ടികള്‍; ജമ്മുവിലെ മാതാ വൈഷ്‌ണോ ദേവി മെഡിക്കല്‍ കോളജിന്റെ അംഗീകാരം റദ്ദാക്കി കേന്ദ്രം സാങ്കേതിക കാരണങ്ങളെന്ന് വിശദീകരണം
ശ്രീനഗര്‍: ജമ്മുവിലെ മാതാ വൈഷ്‌ണോ ദേവി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കി കേന്ദ്രം. കോളജിലെ എംബിബിഎസ് കോഴ്സിന് അനുമതി നല്‍കി മാസങ്ങള്‍ക്കകമാണ് ഇപ്പോള്‍ അംഗീകാരം റദ്ദാക്കിയിരിക്കുന്നത്. 2025-26 അക്കാദമിക വര്‍ഷത്തിലേക്ക് അഡ്മിഷന്‍ ലഭിച്ച 50 ഓളം വിദ്യാര്‍ഥികളില്‍ നാല്‍പ്പതില്‍ അധികം പേര്‍ മുസ്ലിംകള്‍ ആയതോടെയാണ് ഹിന്ദുത്വ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നത്. മതം നോക്കിയല്ല, മറിച്ച് നീറ്റ് പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ നടന്നതെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കുകയും മുഖ്യമന്ത്രിയായ ഉമര്‍ അബ്ദുല്ല അടക്കം കോളജ് അഡ്മിഷന്‍…

