അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചു; മാനവീയം തെരുവിടം മാതൃഭൂമിക്കെതിരെ ലീഗൽ നോട്ടീസ് അയച്ചു
തിരുവനന്തപുരം:മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യു രക്തസാക്ഷി ഫണ്ട് കാണാനില്ല എന്ന പേരിൽ ആഗസ്റ്റ് 14 ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തക്കെതിരെ ലീഗൽ നോട്ടീസ് അയച്ചു. അപകീർത്തികരമായ വ്യാജ വാർത്ത പ്രസീദ്ധികരിച്ചു എന്ന് ആരോപിച്ച് മാനവീയം തെരുവിടമാണ് ലീഗൽ നോട്ടീസ് അയച്ചത്. തെരുവിടം പ്രസിഡൻ്റ് വിനോദ് വൈശാഖി , സെക്രട്ടറി കെ ജി സൂരജ് എന്നിവർക്ക് വേണ്ടി അഡ്വ അരുൺ ഗോപൻ വട്ടപ്പാറയാണ് ലീഗൽ നോട്ടീസ് അയച്ചത്. ഇവർക്ക് വാർത്ത മാനഹാനി ഉണ്ടാക്കിയെന്നും മാനസിക പ്രയാസം…

