എംഡിഎംഎയും ഹാഷിഷ് ഓയിലും; വൈക്കത്ത് മൂന്നുപേര്‍ അറസ്റ്റിൽ
കോട്ടയം : എംഡിഎംഎയും ഹാഷിഷ് ഓയിലുമായി കര്‍ണാടക സ്വദേശികളായ മൂന്നുപേര്‍ പിടിയില്‍. ബെംഗളൂരുവില്‍ താമസിക്കുന്ന നിമല്‍ ജോസഫ് സെബാസ്റ്റ്യന്‍, അജയ് ശരണ്‍ യെല്ലപ്പ(27), ഹാസന്ന നിസ്വരാജ്(31) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ്‌ചെയ്തത്. വെള്ളിയാഴ്ച വൈക്കം ബോട്ടുജെട്ടി വലിയകവലയില്‍നിന്നാണ് യുവതി അടക്കം മൂന്നുപേരെയും കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ കാറിലും കൈവശവുമായി 1.69 ഗ്രാം എംഡിഎംഎയും ഹാഷിഷ് ഓയിലും കണ്ടെടുത്തു. ഉപയോഗത്തിനും വില്പനയ്ക്കുമായാണ് പ്രതികള്‍ ഇത് സൂക്ഷിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.

