പരിശോധനക്കിടെ നിർത്താതെ പോയ ബൈക്കിനെ പിന്തുടർന്ന് പോലീസ്; കൈയുറക്കുള്ളിൽ നിന്ന് പിടികൂടിയത് എംഡിഎംഎ
കൊച്ചി: പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും ബൈക്ക് നിർത്താതെ പോയ രണ്ട് പേരെ പിന്തുടർന്ന് പിടികൂടിയത് 25 ഗ്രാം എംഡിഎംഎ. ഞാറയ്ക്കൽ വളപ്പിൽ താമസിയ്ക്കുന്ന മട്ടാഞ്ചേരി ചക്കരയിടുക്ക് കുറുങ്ങാട്ടിൽ ഫൈസൽ (48), ചക്കരയിടുക്ക് കാട്ടൂക്കാരൻ കുഞ്ഞുമുഹമ്മദ് (48) എന്നിവരാണ് പിടിയിലായത്. ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, അങ്കമാലി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശേധനയിൽ അങ്കമാലി ടി.ബി ജംഗ്ഷനിൽ വച്ചാണ് സാഹസികമായി…

